കാപികോ റിസോർട്ട് പൊളിക്കൽ: പ്രധാന ഓഫീസ് കെട്ടിടത്തിന്റെ നല്ലൊരു ഭാഗം പൊളിച്ചുനീക്കി
1281264
Sunday, March 26, 2023 10:09 PM IST
ആലപ്പുഴ: പാണാവള്ളി പഞ്ചായത്ത് പരിധിയിലെ സിആര്‍ഇസഡ് നിയമലംഘനത്തെത്തുടര്‍ന്ന് പൊളിച്ചുനീക്കുന്ന കാപികോ റിസോർട്ട് പൊളിക്കൽ നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നു.
ജില്ലാ കളക്ടർ ഹരിത വി. കുമാറിന്റെ നിർദേശ പ്രകാരം സബ് കളക്ടർ സൂരജ് ഷാജി സ്ഥലത്ത് ക്യാമ്പ് ചെയ്ത് റിസോർട്ടിന്റെ പൊളിക്കൽ നടപടികൾക്കു നേതൃത്വം നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി നേരിട്ട് സ്ഥലം സന്ദർശിച്ചിരുന്നു.
റിസോര്‍ട്ടിലെ 54 വില്ലകളും പൂര്‍ണമായി പൊളിച്ചുനീക്കിയിട്ടുണ്ട്. ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പ്രധാന കെട്ടിടം പൊളിച്ചു നീക്കുന്ന നടപടികളാണ് ഇപ്പോൾ ധൃതഗതിയിൽ മുന്നേറുന്നത്. പ്രധാന കെട്ടിടത്തിന്റെ പൊളിക്കലും നല്ലൊരു ഭാഗം പൂർത്തിയായിവരികയാണ്.
പ്രധാന നിർമിതിയും മുകളിലേക്കുള്ള നിർമിതികളും പൊളിച്ചു നീക്കിയിട്ടുണ്ട്. പൊളിച്ചുനീക്കിയ നിർമിതികളുടെ അവശിഷ്ടങ്ങൾ മലിനീകരണത്തിന് ഇടവരാത്തവിധം നീക്കം ചെയ്യുന്ന നടപടികളും നടന്നുവരുന്നുണ്ട്.