ദേശീയപാതയില്‍ ലോറിയിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്
1280886
Saturday, March 25, 2023 11:02 PM IST
ചേര്‍ത്തല: ദേശീയപാതയില്‍ ലോറിയിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്. ചേര്‍ത്തല നഗരസഭ 27-ാം വാര്‍ഡ് വെറുങ്ങോട്ടയ്ക്കല് സണ്ണിയുടെ മകള്‍ സനാ മരിയ (14)യെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ 6.45 ന് ദേശീയപാതയില്‍ ചേര്‍ത്തല വല്ലയില്‍ ജംഗ്ഷനുസമീപമായിരുന്നു അപകടം. പള്ളിയിലേക്ക് പോകുന്നതിനായി സനാമരിയ സൈക്കിളില്‍ ഹൈവേ മുറിച്ചുകടക്കുമ്പോള്‍ ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കുടിവെള്ളത്തിന്റെ ബോട്ടിലുമായി വന്ന ഗ്രീന്‍വാലിയുടെ ലോറി ഇടിക്കുകയായിരുന്നു.
കുട്ടിയെ രക്ഷിക്കാന്‍ റോഡിന്റെ സൈഡിലേക്ക് വെട്ടിച്ച ലോറി സമീപമുള്ള ട്രാന്‍സ്ഫോര്‍മറിൽ ഇടിച്ചു മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ ഒടിഞ്ഞുതൂങ്ങി. വയറുകള്‍ പൊട്ടി താഴെവീണതിനെ തുടര്‍ന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.
തലയ്ക്ക് ഗുരുതരപരിക്കേറ്റ സനാ മരിയയെ നാട്ടുകാര്‍ ഉടന്‍തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചേര്‍ത്തല പോലീസ് കേസെടുത്തു.