ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് പരിധിയിൽ യഥാസമയം മുദ്രപതിപ്പിക്കാതെ ഉപയോഗിക്കുന്ന ഓട്ടോഫെയർ മീറ്റർ, ത്രാസുകൾ ഉൾപ്പെടെയുള്ള അളവുതൂക്ക ഉപകരണങ്ങൾ പിഴ, അധികഫീസ് എന്നിവ ഇളവുചെയ്ത് മുദ്ര പതിപ്പിക്കുന്നതിനുള്ള അദാലത്ത് ബുധനാഴ്ച രാവിലെ 10 മുതൽ ഹരിപ്പാട് ലീഗൽ മെട്രോളജി ഓഫീസിൽ നടത്തും. ആവശ്യമായ രേഖകൾ സഹിതം ഹരിപ്പാട് ലീഗൽ മെട്രോളജി ഓഫീസിൽ എത്ത ണം.