അമ്പലപ്പുഴ: കേരള സംസ്ഥാന രക്തദാന സമിതിയുടെയും പുന്നപ്ര മാർ ഗ്രിഗോറിയസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും ആലപ്പുഴ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിന്റെയും സംയുക്തഭിമുഖ്യത്തിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പ് പുന്നപ്ര സിഐലൈസാദ് മുഹമ്മദ് ഉദ്ഘാടനം ചയ്തു.
ഫാ ടോമി പടിഞ്ഞാറേവീട്ടിൽ അധ്യക്ഷനായി. രക്തദാന സമിതി സംസ്ഥാന പ്രസിഡന്റ് എം. മുഹമ്മദ് കോയ മുഖ്യ പ്രഭാഷണം നടത്തി. കെ. ആർ.സുഗുണനന്ദൻ, ടി. എം. കുര്യൻ, ഡോ. അജ്മീർ ഖാൻ, ഡോ. ആഷിഖ്, എൻഎസ്എസ് പ്രോഗ്രാം എബിൻ ജോസഫ്, അനില കെ. അനിൽ, അഭിജിത് എന്നി വർ പങ്കെടുത്തു. ക്യാമ്പിൽ 50 വിദ്യാർഥികൾ സന്നദ്ധ രക്ത ദാനം നിർവഹിച്ചു.