നിലംനികത്തൽ പരിശോധിക്കാനെത്തിയ വില്ലേജ് ഓഫീസറെ വധിക്കാൻ ശ്രമം
1280552
Friday, March 24, 2023 10:46 PM IST
അമ്പലപ്പുഴ: നിലം നികത്തൽ പരിശോധിക്കാനെത്തിയ വില്ലേജ് ഓഫീസറെ ജെസിബി ഉപയോഗിച്ച് വധിക്കാൻ ശ്രമം. അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫീസർ ദിജക്കു നേരെയാണ് ആക്രമണം നടന്നത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാർഡ് കാക്കാഴം കിഴക്ക് നടക്കുന്ന നിലം നികത്തൽ പരിശോധിക്കാനെത്തിയതായിരുന്നു വില്ലേജ് ഓഫീസർ. ഈ സമയം ജെസിബി ഉപയോഗിച്ച് നിലം നികത്തൽ നടക്കുകയായിരുന്നു. പരിശോധന നടത്താനെത്തിയ തന്നെ ജെസിബി ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നു കാട്ടി വില്ലേജ് ഓഫീസർ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.