സ്നേ​ഹ​യു​ടെ ദാ​രു​ണാ​ന്ത്യം ത​ക​ർ​ത്ത​ത് കു​ടും​ബ​ത്തി​ന്‍റെ​ സ്വ​പ്ന​ങ്ങ​ൾ
Monday, March 20, 2023 10:36 PM IST
അ​മ്പ​ല​പ്പു​ഴ: സ്നേ​ഹ​യു​ടെ ദാ​രു​ണാ​ന്ത്യം ത​ക​ർ​ത്ത​ത് ഒ​രു ദ​രി​ദ്ര​കു​ടു​ംബ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും. മ​ല​പ്പു​റം പെ​രു​ന്ത​ൽ​മ​ണ്ണ​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പു​ന്ന​പ്ര പ​റ​വൂ​ർ പൂ​ന്ത്ര​ശേ​രി​യി​ൽ നി​ക്സ​ന്‍റെ​യും നി​ർ​മ​ല​യു​ടെ​യും ഏ​ക​മ​ക​ൾ അ​ൽ​ഫോ​ൻ​സ (സ്നേ​ഹമോ​ൾ-22) യു​ടെ വേ​ർ​പാ​ടാ​ണ് ഒ​രു നാ​ടി​നെ മു​ഴു​വ​നും ക​ണ്ണീ​രി​ലാ​ഴ്ത്തി​യ​ത്.
പെ​രു​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​വ​സാ​നവ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ 6.30 നാ​യി​രു​ന്നു അ​പ​ക​ടം.
ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സ​ഹ​പാ​ഠി അ​ശ്വി​ന്‍റെ നി​ല​യും ഗു​രു​ത​ര​മാ​ണ്. നി​ക്സ​നും നി​ർ​മ​ല​യും ഒ​രു കു​ട്ടി​ക്കുവേ​ണ്ടി​യു​ള്ള പ​ത്തുവ​ർ​ഷ​ത്തെ കാ​ത്തി​രിപ്പി​നു​ശേ​ഷ​മാ​ണ് അ​ൽ​ഫോ​ൻ​സ ജ​നി​ച്ച​ത്. പ​ഠി​ക്കാ​ൻ മി​ടു​ക്കി​യാ​യ കു​ട്ടി​ക്ക് മെ​ഡി​സി​നു സ​ർ​ക്കാ​ർ കോ​ട്ട​യി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചെ​ങ്കി​ലും കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് നി​ക്സ​ണും ഭാ​ര്യ​യും കു​ട്ടി​യെ പ​ഠി​പ്പി​ച്ച​ത്. നാ​ടി​ന്‍റെ​യും വീ​ടി​ന്‍റെ​യും ഓ​മ​ന​യാ​യി​രു​ന്ന സ്നേ​ഹമോ​ളു​ടെ വേ​ർ​പാ​ട് പ​റ​വൂ​ർ തീ​ര​ദേ​ശ​ത്തെ മൊ​ത്ത​ത്തി​ൽ ക​ണ്ണി​രി​ലാ​ഴ്ത്തി.
പെ​രു​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പ​റ​വൂ​രി​ൽ എ​ത്തി​ച്ചു.
ഇന്നു രാവിലെ 11ന് ​പു​ന്നപ്ര ​സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കും.