നാല്‍പ്പത്തിയാറു വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ വീണ്ടും ഒത്തുകൂടി
1265736
Tuesday, February 7, 2023 11:12 PM IST
എടത്വ: നാല്‍പ്പത്തിയാറു വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ സ്കൂള്‍ മുറ്റത്ത് ഒത്തുകൂടി. മുട്ടാര്‍ സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍നിന്നും 1977ല്‍ പഠിച്ചിറങ്ങിയ എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥികളാണ് വര്‍ഷങ്ങള്‍ക്കുശേഷം ഒത്തുകൂടിയത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും വിദേശത്തുമായിജോലിചെയ്യുന്നവരും നാട്ടിലുമുള്ള പൂര്‍വവിദ്യാര്‍ഥി, വിദ്യാര്‍ഥിനികളായ എഴുപതു പേരാണ് സംഗമത്തില്‍ പങ്കെടുക്കാനായി മുട്ടാറിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയകളിലൂടെ ഏറെ നാളത്തെ പരിശ്രമത്തിലൂടെയാണ് പലരേയും കണ്ടെത്താന്‍ സാധിച്ചതെന്നും സംഘാടകര്‍ പറഞ്ഞു. സഹപാഠികളുടെ സംഗമം വന്‍ ആഘോഷമായി മാറി. വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ ഇവര്‍ പഴയകാല ഓര്‍മകള്‍ പുതുക്കി വീണ്ടും സൗഹൃദങ്ങള്‍ ഉറപ്പിച്ചാണ് സ്കൂളിനോടു വീണ്ടും വിടപറഞ്ഞു മടങ്ങിയത്. വേര്‍പെട്ടുപോയ പതിനൊന്നു പേരെ യോഗത്തില്‍ അനുസ്മരിക്കുകയും പഠിപ്പിച്ച നാല് അധ്യാപകരെ പൊന്നാട അണിയിച്ച് സ്വീകരിക്കുകയും ചെയ്തു.