രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ട്ടി ത​ട്ടി​പ്പ്; ഗ്രേ​ഡ് എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Tuesday, February 7, 2023 11:10 PM IST
ഹ​രി​പ്പാ​ട്: മോ​ഷ​ണക്കേസി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ പ​ണം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ല്ല. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​രി​പ്പാ​ട് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ​നി​സാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു.
കി​ട​പ്പുരോ​ഗി​യെ ചി​കി​ത്സി​ക്കാ​ൻ എ​ത്തി​യ ഹോം ​ന​ഴ്സ് സ്വ​ർ​ണ​വും പ​ണ​വും മൊ​ബൈ​ലും ക​വ​ർ​ന്ന കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യാ​യ മ​ണ്ണാ​റ​ശാ​ല തു​ലാം​പ​റ​മ്പ് വ​ട​ക്ക് ആ​യി​ശേ​രി​ൽ സാ​വി​ത്രി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ അ​റ​സ്റ്റ് ചെ​യ്ത സ​മ​യ​ത്ത് 38,500 രൂ​പ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളി​ൽ 2000 രൂ​പ മാ​ത്ര​മേ ചേ​ർ​ത്തി​രു​ന്നു​ള്ളു. സാ​വി​ത്രി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ ഇ​തേ​പ്പ​റ്റി പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​സ്ഐയെ ​സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പോ​ക്‌​സോ കേ​സ് പ്ര​തി​യെ
വെ​റു​തെവി​ട്ടു

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക്രൈം​പ്ര​കാ​രം പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​യി​രു​ന്ന കാ​ര്‍​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ശ്യാ​മി​നെ (36) കോ​ട​തി വെ​റു​തെ വി​ട്ടു. ഹ​രി​പ്പാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി​യാ​യ എ​സ്.​ സ​ജി​കു​മാ​റാ​ണ് പ്ര​തി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്. പ്ര​തി​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ശ്രീ​ജേ​ഷ് ബോ​ണ്‍​സ​ലെ, പി.​എ. സ​മീ​ര്‍, അ​ജ്മ​ല്‍ അ​ബ്ദു​ള്‍ സ​ലാം, മ​നു ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.