ഡ്രൈ​വ​റാ​യി വ​ന്ന് 1,15,000 രൂ​പ​യു​മാ​യി ക​ട​ന്നയാളെ പോലീസ് പി​ടി​കൂ​ടി
Monday, February 6, 2023 11:15 PM IST
ഹരി​പ്പാ​ട്: പ്ര​വാ​സി​യു​ടെ കാ​റി​ന്‍റെ ഡ്രൈ​വ​റാ​യി വ​ന്നയാൾ 1,15,000 രൂ​പ​യു​മാ​യി ക​ട​ന്നു. പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി​യെ പി​ടി​കൂ​ടി.​ തി​രു​വ​ന​ന്ത​പു​രം പേ​ട്ട പാ​ൽ​ക്കു​ള​ങ്ങ​ര ദേ​ശ​ത്ത് ശ​ര​വ​ണം വീ​ട്ടി​ൽ കെ. ​ഹ​രി​കൃ​ഷ് ണ​(49)നെ​യാ​ണ് ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 11 നാണ് സം​ഭ​വം. എ​റ​ണാ​കു​ളം ആ​ലു​വ ചൂ​ർ​ണി​ക്ക​ര ഉ​ജ്ജ​യി​നി വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള​യു​ടെ കാ​ർ ഓ​ടി​ക്കാ​നാ​യി ഏ​ജ​ൻ​സി മു​ഖേ​ന എ​റ​ണാ​കു​ള​ത്തുനി​ന്നും ഡ്രൈ​വ​റായി എ​ത്തി​യ ഹ​രി​കൃ​ഷ്ണ​ൻ പ്ര​വാ​സി​യെ​യും ഭാ​ര്യ​യെ​യും ക​രി​യി​ല​ക്കു​ള​ങ്ങ​ര​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​ണ് പ​ണ​വു​മാ​യി ക​ട​ന്നുക​ള​ഞ്ഞ​ത്. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​ശേ​ഷം വീ​ട്ടു​കാ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പോ​യ​പ്പോ​ൾ ഡ്രൈ​വ​റെ​യും വി​ളി​ച്ചു.
ത​നി​ക്ക് ഭ​ക്ഷ​ണം വേ​ണ്ട എ​ന്നു പ​റ​ഞ്ഞു ഹ​രി​കൃ​ഷ്ണ​ൻ വീ​ടി​ന്‍റെ വെ​ളി​യി​ൽത​ന്നെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ആ​ഹാ​രം ക​ഴി​ച്ചു വീ​ട്ടു​കാ​ർ വെ​ളി​യി​ൽ വ​ന്ന​പ്പോ​ൾ ഡ്രൈ​വ​റെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കാ​റി​ന്‍റെ പി​ൻസീ​റ്റി​ൽ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം മോ​ഷ​ണം പോ​യ വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ ക​രി​യി​ലകു​ള​ങ്ങ​ര പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു.
പോ​ലീ​സ് ഹ​രി​കൃ​ഷ്ണ​ന്‍റെ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു.​ തു​ട​ർ​ന്ന് പോ​ലീ​സ് എ​റ​ണാ​കു​ള​ത്തു​ള്ള ഏ​ജ​ൻ​സി​യി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വി​ടെനി​ന്നും ഹ​രി​കൃ​ഷ്ണ​ന്‍റെ ബാ​ഗ് സു​ഹൃ​ത്ത് ര​തീ​ഷ് വ​ന്ന് വാ​ങ്ങി​യ​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. സു​ഹൃ​ത്തു​മാ​യി പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ കു​മ​ര​ക​ത്തെ​ത്തി ബാ​ഗ് ഹ​രി​കൃ​ഷ്ണ​നു കൊ​ടു​ത്ത​താ​യും കാ​യം​കു​ള​ത്തുനി​ന്നും എ​ത്തി​യോ​സ് കാ​റി​ലാ​ണ് ഹ​രി​കൃ​ഷ്ണ​ൻ കു​മ​ര​ക​ത്തെ​ത്തി​യ​തെ​ന്ന് ര​തീ​ഷ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. അ​ങ്ങ​നെ കാ​യം​കു​ള​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​ത്തി​യോ​സ് കാ​റി​നെക്കുറി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് പ്ര​തി​യെ പോ​ലീ​സ് കോ​ട്ട​യം നാ​ഗ​മ്പ​ടത്തു​ള്ള ഫോ​ർ​സ്റ്റാ​ർ ഹോ​ട്ട​ലി​ൽനി​ന്നും പി​ടി​കൂ​ടി​യ​ത്.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നി​ർദേശ​ാനു​സ​ര​ണം കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ജ​യ​നാ​ഥി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​രീ​ല​കു​ള​ങ്ങ​ര എ​സ്ഐ സു​നു​മോ​ൻ. കെ., ​എ​സ്ഐ ഷ​മ്മി സ്വാ​മി​നാ​ഥ​ൻ, എ​സ്ഐ സു​രേ​ഷ്, എ​എ​സ്ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, പ്ര​ദീ​പ്,പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്ര​സാ​ദ്, മ​ണി​ക്കു​ട്ട​ൻ, അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.