ഒരുപിടി നന്മയ്ക്ക് കൈത്താങ്ങായി കെഇ കാർമൽ
1265417
Monday, February 6, 2023 10:54 PM IST
മുഹമ്മ: ആലപ്പുഴ ജില്ലയിലെ നിർധന കുടുംബങ്ങളെ സഹായിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപം നൽകിയ ഒരുപിടി നന്മ എന്ന പദ്ധതിക്കൊപ്പം മുഹമ്മ കെഇ കാർമൽ വിദ്യാർഥികളും കൈകോർത്തു.
ഒരുപിടി നന്മയുടെ ഭാഗമായി നടന്ന ചടങ്ങിൽ കളക്ടർ കൃഷ്ണതേജ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. സാംജി വടക്കേടം സിഎംഐ അധ്യക്ഷനായി. കുട്ടികൾ സമാഹരിച്ച അവശ്യസാധനങ്ങൾ കളക്ടർക്കു കൈമാറിക്കൊണ്ട് ഒരുപിടി നന്മ പദ്ധതിക്ക് സ്കൂളിൽ തുടക്കം കുറിച്ചു. ഈ പദ്ധതിയിലൂടെ ആലപ്പുഴ ഇനി മുതൽ ദരിദ്രവിമുക്ത ജില്ലയാകും എന്നും അതിനു കാരണക്കാരാകാൻ കുട്ടികൾക്ക് സാധിക്കട്ടെ എന്നും കളക്ടർ ആശംസിച്ചു.
പുളിങ്കുന്ന്: കെഇ കാർമൽ സ്കൂളിൽ ആലപ്പുഴ ജില്ലാ കളക്ടറുടെ ഒരു പിടി നന്മ പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് വരാപ്പുഴ സി എം ഐ നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽ ചെറിയാൻ ഫ്രാൻസിസ്, കോ-ഓർഡിനേറ്റേഴ്സായ സ്വപ്ന ജോസഫ്, മിഥുൻ എന്നിവർ പ്രസംഗിച്ചു. നമ്മുടെ മനസുകളിൽ നന്മയുടെ പൊൻ കിരണങ്ങൾ പ്രഭവിടർത്തുന്നുണ്ടെന്നതിന്റെ തെളിവായി അധ്യാപകരും വിദ്യാർഥികളും മാതാപിതാക്കളും ഇതിൽ പങ്കാളികളായി.