നാ​ലാം ക്ലാ​സു​കാ​ര​ന്‍റെ സ​ത്യ​സ​ന്ധ​ത; ന​ഷ്ട​മാ​യ ആ​ഭ​ര​ണം ഉ​ട​മ​യ്ക്കു തി​രി​കെ കി​ട്ടി
Friday, February 3, 2023 11:19 PM IST
മ​ങ്കൊ​മ്പ്: നാ​ലാം ക്ലാ​സു​കാ​ര​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ​ത്തു​ട​ർ​ന്ന് ബ​സ് യാ​ത്ര​യ്ക്കി​ടെ ന​ഷ്ട​മാ​യ 10 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല ഉ​ട​മ​യ്ക്കു തി​രി​കെ കി​ട്ടി. കാ​വാ​ലം ലി​റ്റി​ൽ ഫ്‌​ള​വ​ർ ഹൈ​സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും കാ​വാ​ലം അ​ട്ടി​യി​ൽ വീ​ട്ടി​ൽ മാ​ർ​ഷ​ലി​ന്‍റെ മ​ക​നു​മാ​യ ജോ​ഷി​ന്‍റെ സ​ത്യ​സ​ന്ധ​ത​യാ​ണ് നാ​ടി​നു മാ​തൃ​ക​യാ​യ​ത്.
ക​ഴി​ഞ്ഞ 30 നു ​ച​ങ്ങ​നാ​ശേ​രി​യി​ൽ പോ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ സീ​റ്റി​ന​ടി​യി​ൽനി​ന്നു​മാ​ണ് ജോ​ഷി​നു മാ​ല ക​ള​ഞ്ഞു​കി​ട്ടി​യ​ത്.
തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലും മാ​ല കൈ​ന​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.
ദീ​പി​ക​യി​ൽ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.ക​റു​ക​ച്ചാ​ൽ മൈ​ലാ​ടി സ്വ​ദേ​ശി ര​ഞ്ജി​ത്തി​ന്‍റെ മൂ​ന്ന​ര​വ​യ​സു​ള്ള കു​ട്ടി​യു​ടെ മാ​ല​യാ​ണ് ന​ഷ്ട​മാ​യ​ത്.
തു​രു​ത്തി​യി​ലു​ള്ള ബ​ന്ധു ഒ​രു ക​ട​യി​ലെ​ത്തി​യ​പ്പോ​ൾ ദീ​പി​ക പ​ത്ര​ത്തി​ൽ വാ​ർ​ത്ത കാ​ണു​ക​യും, ര​ഞ്ജി​ത്തി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.
തു​ട​ർ​ന്ന് ഇ​വ​ർ ച​ങ്ങ​നാ​ശേ​രി സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​യു​ടെ കോ​പ്പി​യു​മാ​യി കൈ​ന​ടി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു.
മാ​ല​യു​ടെ ഫോ​ട്ടോ​യും കാ​ട്ടി​യ​തോ​ടെ പോ​ലീ​സ് ജോ​ഷി​നെ​യും. മോ​ളി​യെ​യും വി​ളി​ച്ചു വ​രു​ത്തി ഉ​ട​മ​യ്്ക്കു മാ​ല കൈ​മാ​റു​ക​യാ​യി​രു​ന്നു.