കാ​ര്‍​ഷി​ക സെ​ന്‍​സ​സ്: വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് അ​വ​സ​രം
Wednesday, February 1, 2023 10:13 PM IST
ആ​ല​പ്പു​ഴ: രാ​ജ്യ​വ്യാ​പ​ക​മാ​യി അ​ഞ്ചു വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ന​ട​ത്തു​ന്ന കാ​ര്‍​ഷി​ക സെ​ന്‍​സ​സി​ന്‍റെ ജി​ല്ല​യി​ലെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ തേ​ടു​ന്നു. ഹ​യ​ര്‍ സെ​ക്ക​ൻഡറി /ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള, സ്മാ​ര്‍​ട്ട് ഫോ​ണ്‍ സ്വ​ന്ത​മാ​യി​ട്ടു​ള്ള​വ​രും അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍​ പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​ന​വു​മു​ള്ള​വ​ര്‍​ക്കാ​ണ് അ​വ​സ​രം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ര്‍​ഡു​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് 11-ാമ​ത് കാ​ര്‍​ഷി​ക സെ​ന്‍​സ​സി​ന്‍റെ ഒ​ന്നാം​ഘ​ട്ട വി​വ​ര​ശേ​ഖ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.
ഒ​രു വാ​ര്‍​ഡി​ന് 3600 രൂ​പ​യാ​ണ് പ്ര​തി​ഫ​ലം. താ​ത്പര്യ​മു​ള്ളവ​ര്‍ മൂ​ന്നി​ന് രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് പ്ലാ​നിം​ഗ് സെ​ക്ര​ട്ട​റി​യേ​റ്റ് മ​ന്ദി​ര​ത്തി​ലെ മൂ​ന്നാം നി​ല​യി​ലു​ള​ള സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പ് ജി​ല്ലാ കാ​ര്യാ​ല​യ​ത്തി​ല്‍ എ​ത്ത​ണം. ആ​ധാ​ര്‍ കാ​ര്‍​ഡ്, എ​സ്എ​സ്എ​ല്‍​സി ബു​ക്ക്, പാ​സ് പോ​ര്‍​ട്ട് സൈ​സ് ക​ള​ര്‍​ഫോ​ട്ടോ, ജോ​ലി പ​രി​ച​യം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തു​ട​ങ്ങി​യ​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ ഒ​റി​ജി​ന​ലും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പും​സ​ഹ​ത​മാ​ണ് എ​ത്തേ​ണ്ട​ത്.