കറ്റാനം പോപ്പ് പയസ് സ്കൂൾ നവതി ആഘോഷം: ഘോഷയാത്ര വർണാഭമായി
1263679
Tuesday, January 31, 2023 10:29 PM IST
കായംകുളം: കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്ര വർണാഭമായി. സ്കൂളിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പിൽനിന്നും ആരംഭിച്ച ഘോഷയാത്ര ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പി. മാത്യു ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് അഡ്വ. എൻ.എം. നസീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുമ എസ്. മലഞ്ചെരുവിൽ, ഹെഡ് മാസ്റ്റർ ബിജു ടി. വർഗീസ്, ജനറൽ കൺവീനർ സി.ടി. വർഗീസ്, ലോക്കൽ മാനേജർ ഫാ. ഡാനിയേൽ തെക്കേടത്ത്, ഫാ. ഉമ്മൻ പടിപ്പുരയ്ക്കൽ, ഫാ. സിൽവസ്റ്റർ തെക്കേടത്ത്, ഫാ. ഡയഗ്നീഷ്യസ് എ. കെ, എന്നിവർ പ്രസംഗിച്ചു. ഘോഷയാത്ര കറ്റാനം കെഎംസി ഹോസ്പിറ്റൽ, തഴവ ജംഗ്ഷൻ ചുറ്റി സ്കൂളിൽ എത്തിച്ചേർന്നു.
ബാൻഡ് സെറ്റ്, ഡിസ്പ്ലേ, വിവിധ കലാരൂപങ്ങൾ, പ്രച്ഛന്ന വേഷങ്ങൾ, യൂണിഫോം അണിഞ്ഞ വിവിധ സംഘടനകളിലെ കുട്ടികൾ എന്നിവർ അണിനിരന്നത് ഘോഷയാത്രയ്ക്ക് മിഴിവേകി. അലക്സ് എ, ഡാനിയേൽ എം.ജി, സാബു റ്റി.കെ., മോനു ജി. സ്കറിയ, സാൻ ബേബി, റാണി സൂസൻ ജോർജ്, വൈ. ജിജി, റെജി സാമുവൽ എന്നിവർ ഘോഷയാത്രയ്ക്കു നേതൃത്വം നൽകി.