എഴുപുന്ന സെന്റ് ആന്റണീസ് പള്ളിയിൽ തിരുനാളിനു കൊടിയേറി
1246607
Wednesday, December 7, 2022 10:04 PM IST
എഴുപുന്ന: സെന്റ് ആന്റണീസ് പള്ളിയിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ തിരുനാളിനു കൊടിയേറി. 11 വരെയാണ് തിരുനാൾ. ഇന്നലെ ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി നടന്നു. ഇന്ന് വൈകിട്ട് സീറോ മലബാർ റീത്തിൽ ഫാ. ജിനു ജേക്കബ് മാന്തിയിൽ കപ്പുച്ചിൻ ദിവ്യബലിയർപ്പിക്കും.
നാളെ തിരുക്കർമങ്ങൾക്ക് ഫാ. പോൾ കൊച്ചീക്കാരനും ശനിയാഴ്ച ഫാ. ജയന്ത് മേരി ചെറിയാനും മുഖ്യകാർമികത്വം വഹിക്കും. ഞായർ വൈകിട്ട് 3.30ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് നേതൃത്വം നൽകുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടും പ്രദക്ഷിണത്തോടും തിരുനാൾ സമാപിക്കും. ഞായർ രാത്രി 9ന് എഫ് മേജർ ഓഡിയോ ഗാരേജിന്റെ ലൈവ് കൺസേർട്ടിൽ കേരളത്തിലെ പ്രശസ്ത സംഗീതജ്ഞർ അണിനിരക്കും.
രോഗികള്‍ക്കു പുസ്തകക്കൂടൊരുക്കി
നെടുമുടി പഞ്ചായത്ത്
ആലപ്പുഴ: നെടുമുടി പഞ്ചായത്തിലെ ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുസ്തകക്കൂട് സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന് നായര്‍ പുസ്തകക്കൂട് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. ധന്യ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വര്‍ഗീസ് ജോസഫ് വല്യാക്കല്‍ അധ്യക്ഷത വഹിച്ചു. വൈശ്യംഭാഗം സഹൃദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലാണ് രോഗികള്‍ക്കായി വായനശാല ഒരുക്കിയത്.
കുട്ടനാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ജി. മോഹനന് പിള്ള മുഖ്യപ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി സജു പത്രോസ്, ലൈബ്രേറിയന്‍ രാജഗോപാല്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.