സായുധസേന പതാക ദിനം
1246603
Wednesday, December 7, 2022 10:04 PM IST
ആലപ്പുഴ: സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധസേന പതാക ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സായുധസേന പതാകനിധിയിലേക്ക് സംഭാവന നല്കി ജില്ല കളക്ടര്‍ വി.ആര്. കൃഷ്ണ തേജ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ല സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട. വിംഗ് കമാന്‍ഡര്‍ സി.ഒ. ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ല സൈനിക ക്ഷേമ ഓഫീസര്‍ റിട്ട. വിംഗ് കമാന്‍ഡര്‍ വി.ആര്. സന്തോഷ്, സൈനിക സേവ പരിഷത്ത് സംസ്ഥാന സെക്രട്ടറി റിട്ട. കേണല്ന്.എസ്. റാം മോഹന്‍, കേണല്‍ ആര്. ജഗദീഷ് ചന്ദ്രന്, റിട്ട. കേണല്‍ എം.സണ്ണി കുര്യന് തുടങ്ങിയവര്‍ പങ്കെടുത്തു.
നാഷണൽ കുങ്ങ്ഫൂ ചാമ്പ്യൻഷിപ്പിൽ
ഗോൾഡ് മെഡൽ
അമ്പലപ്പുഴ: ഗുജറാത്തിലെ സൂറത്തിൽ നടന്ന നാഷണൽ കുങ്ങ്ഫൂ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഗോൾഡ് മെഡൽ നേടിയ വിമൽ കൃഷ്ണ. കുങ്ങ്ഫൂ, യോഗ, മാർഷൽ ആർട്സ് ഇൻസ്ട്രക്ടർ ആണ്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ക്ലാസുകൾ കേന്ദ്രികരിച്ചു വരുന്നു. അമ്പലപ്പുഴ പ്ലാക്കുടി ലേനിൽ കൃഷ്ണാഞ്ജലി വീട്ടിൽ മുരളീധരൻ നായരുടെയും വിജയകുമാരിയുടെയും മകനാണ്.