ലത്തീൻ കത്തോലിക്ക വിശ്വാസികൾ സമുദായ ദിനം ആചരിച്ചു
1245754
Sunday, December 4, 2022 10:51 PM IST
ആലപ്പുഴ: കേരളത്തിലെ ലത്തീൻ കത്തോലിക്ക വിശ്വാസികൾ സമുദായ ദിനം ആചരിച്ചു. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ ഇടവകയിൽ നടന്ന ദിനാചരണം ഫെറോന വികാരി ഫാ. ജോസ് കോയിൽപ്പറമ്പിൽ പതാക ഉയർത്തി നിർവഹിച്ചു.
ബിസിസി അനിമേറ്റർ ജോസ് ആന്റണി, സിനോജ് ജോസഫ്, മാക്സൺ റിബെല്ലോ ആൽബർട്ട് ജെ. പുത്തൻപുരയ്ക്കൽ, പെട്രീഷ്യ, ബാബു അത്തിപ്പൊഴിയിൽ, ഫാ. ക്ലിന്റൺ സാംസൺ, സൈറസ്, ഉമ്മച്ചൻ ചക്കപുരക്കൽ എന്നിവർ പ്രസംഗിച്ചു.