ര​ണ്ടു ന​വ​ജാ​തശി​ശു​ക്ക​ളെ ശി​ശു​ക്ഷേ​മസ​മി​തി​ക്കു കൈ​മാ​റി
Monday, October 3, 2022 10:57 PM IST
ആ​ല​പ്പു​ഴ: ര​ണ്ടു ന​വ​ജാ​ത ശി​ശു​ക്ക​ളെ ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റി. ശി​ശു​ക്ഷേ​മസ​മി​തി​യു​ടെ അ​മ്മത്തൊട്ടി​ൽ ല​ഭി​ച്ച ഏ​ഴു ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞും പോ​ക്സോ കേ​സി​ൽ​പ്പെ​ട്ട് മാ​ന്നാ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ കു​ട്ടി​യെ​യു​മാ​ണ് ഇ​ന്നു കൈ​മാ​റി​യ​ത്.
ര​ണ്ടും പെ​ൺ​കു​ട്ടി​ക​ളാ​ണ്. മാ​ന്നാ​റി​ൽ​നി​ന്ന് ല​ഭി​ച്ച കു​ട്ടി​ക്ക് 21 ദി​വ​സം പ്രാ​യ​മാ​ണു​ള്ള​ത്. ര​ണ്ടു കു​ട്ടി​ക​ൾ​ക്കും നി​ല​വി​ൽ ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളൊ​ന്നുമി​ല്ലെ​ന്ന് ക​ട​പ്പു​റം വ​നി​ത-​ശി​ശു ആ​ശു​പ​ത്രി ഇ​ൻ ചാ​ർ​ജ് ഡോ.​ ജോ​യിസ് അ​റി​യി​ച്ചു. സി​ഡ​ബ്ല്യു​സി ഉ​ത്ത​ര​വു​മാ​യി ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ജി. ​വ​സ​ന്ത​കു​മാ​രി അ​മ്മ, അം​ഗ​ങ്ങ​ളാ​യ ഡോ.​ സ​ജി മാ​ത്യു, അ​ഡ്വ. കെ.​ആ​ർ.​ ശ്രീ​ലേ​ഖ, ഷാ​ന​വാ​സ് വ​ള്ളി​കു​ന്നം എ​ന്നി​വ​ർ സ്ത്രീ​കു​ടെ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി ഡോ. ​ജോ​യി​സി​ൽനി​ന്നും കു​ട്ടി​ക​ളു​ടെ​ ഡി​സ്ചാ​ർ​ജ് സ​മ്മ​റി ചെ​യ​ർ​പേ​ഴ്സ​ൺ ഏ​റ്റു​വാ​ങ്ങി.
ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി അം​ഗം കെ.​ നാ​സ​ർ, സോ​ഷ്യ​ൽ വ​ർ​ക്ക​ർ പ്രി​മ ആ​ർ. പ്ര​ഭ, സ്റ്റാ​ഫ് ന​ഴ്സ് അ​ൻ​ജു, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക​ർ എ​സ്.​ജോ​സ് എ​ന്നി​വ​രും ഒപ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ ശി​ശു പ​രി​ച​ര​ണകേ​ന്ദ്ര​ത്തി​ൽ 72 കു​ട്ടി​ക​ളെ ല​ഭി​ച്ചു.