പാണ്ടങ്കരി ജലോത്സവത്തില്‍ പഴശിരാജ ജേതാവ്
1227000
Sunday, October 2, 2022 11:18 PM IST
എടത്വ: പാണ്ടങ്കരി സെന്റ് ജോര്‍ജ് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന സെന്റ് പയസ് ടെന്ത് എവര്‍റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള മത്സര വള്ളംകളിയില്‍ വെപ്പ് എ ഗ്രേഡ് മത്സരത്തില്‍ പഴശിരാജ ജേതാവ്. രണ്ടാം സ്ഥാനം പട്ടേരിപുരയ്ക്കല്‍ കരസ്ഥമാക്കി. വെപ്പ് ബി ഗ്രേഡ് മത്സരത്തില്‍ പി.ജി കരിപ്പുഴ ഒന്നാം സ്ഥാനവും മൂന്നുതൈക്കന് രണ്ടാം സ്ഥാനവും ലഭിച്ചു. ചുരുളന്‍ വള്ളങ്ങളുടെ മത്സരത്തില്‍ പുത്തന്‍പറമ്പ് ഒന്നാമതെത്തി.
എടത്വ പഞ്ചായത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ് വള്ളംകളി ഉദ്ഘാടനം ചെയ്തു.
ജോണ്‍ പി. ഏബ്രഹാം പുഞ്ചയില്‍ അധ്യക്ഷത വഹിച്ചു. എടത്വ പ്രിന്‍സിപ്പള്‍ എസ്ഐ കെ.എല്‍. മഹേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാര്‍ പിഷാരത്ത്, എസ്. ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
പാണ്ടങ്കരി സെന്റ് പയസ് ചര്‍ച്ച് വികാരി ഫാ. തോമസ് മുട്ടേല്‍ സമ്മാന വിതരണം നടത്തി.