ഞായറാഴ്ചകള്‍ പ്രവൃത്തിദിവസമാക്കാനുള്ള തീരുമാനത്തിനെതിരേ എടത്വയില്‍ പ്രതിഷേധം
1226605
Saturday, October 1, 2022 11:02 PM IST
എടത്വ: ഞായറാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വികാരി ഫാ. മാത്യു ചൂരവടി ഉദ്ഘാടനം ചെയ്തു.
ഞായറാഴ്ചകള്‍ പ്രവൃത്തി ദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ന്യൂനപക്ഷ അവകാശങ്ങളുടെ മേലുള്ള കൈകടത്തലാണെന്ന് ഫാ. മാത്യു ചൂരവടി പറഞ്ഞു. കത്തിച്ച തിരികള്‍ കൈയി ല്‍ ഏന്തി വായ് കറുത്ത തുണികൊണ്ട് മൂടിക്കെട്ടി കരിങ്കൊടി ഉയര്‍ത്തിയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ അണിനിരന്നത്.
കൈക്കാരന്മാരായ തങ്കച്ചന് കുന്നേല്‍, വറീച്ചന് വേലിക്കളം, രാജു പറമ്പത്ത് എന്നിവര്‍ നേതൃത്വം നല്കി.