ഹൃദയദിനത്തിൽ കൂട്ടനടത്തവും സെമിനാറും
1225992
Thursday, September 29, 2022 10:34 PM IST
ആലപ്പുഴ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ, ജില്ലാ ഒളിന്പിക്സ് അസോസിയേഷൻ, അത്ലറ്റിക്കോ ഡി ആലപ്പി, ആലപ്പി ഈസ്റ്റ് റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൂട്ടനടത്തം നടത്തി.
ബീച്ചിൽനിന്ന് ഐഎംഎ ഹാൾ വരെ നടന്ന കൂട്ടനടത്തം പി.പി. ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലറന്മാരായ നസീർ പുന്നയ്ക്കൽ, റഹിയാനത്ത്, സിമി ഷാഫി ഖാൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു, സി.ടി. സോജി, കുര്യൻ ജയിംസ്, ദീപക് ദിനേഷ്, ഡോ. രൂപേഷ് സുരേഷ്, ഡോ. ടിജോ, ഡോ. ഷാജഹാൻ, ഡോ. കൃഷ്ണകുമാർ, ആന്റണി എം. ജോൺ, ടി.എസ്. സിദ്ധാഥൻ ശിവകുമാർ ജഗ്ഗു എന്നിവർ നേതൃത്വം നൽകി. ആലപ്പുഴ ഐഎംഎഹാളിൽ നടന്ന ഹൃദയദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സീനിയർ കാർഡിയോളജിസ്റ്റ് ഡോ. കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ഐഎംഎ പ്രസിഡന്റ് ഡോ.ആർ. മദന മോഹനൻ നായർ അധ്യക്ഷത വഹിച്ചു. ഡോ.കെ. വേണുഗോപാലിനെ ഡോ.കെ.എസ്. മനോജ് ആദരിച്ചു. ഹൃദ്രോഗ വിദഗ്ധരായ ഡോ. കെ.എസ്. മോഹൻ, ഡോ.എൻ. അരുൺ, ഡോ. തോമസ് മാത്യു എന്നിവർ സെമിനാറിനു നേതൃത്വം നൽകി.