സെമിനാര്‍ സംഘടിപ്പിച്ചു
1225595
Wednesday, September 28, 2022 10:48 PM IST
ചെങ്ങന്നൂര്‍: സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നവകേരള വികസന കാഴ്ച്ചപ്പാട് എന്ന വിഷയത്തിലുള്ള സെമിനാര്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ സംഘാടക സമിതി ചെയര്മാന് കെ.പി. പ്രദീപ് അധ്യക്ഷത വഹിച്ചു. സിപിഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം. ശശികുമാര്‍, കെ. കെ. ചന്ദ്രന്, പി. എസ്. മോനായി, രജിത കുമാരി എന്നിവര്‍ പ്രസംഗിച്ചു.