ഉംറ തീർഥാടനത്തിനു പുറപ്പെട്ടയാൾ ജിദ്ദയിൽ മരിച്ചു
1225590
Wednesday, September 28, 2022 10:47 PM IST
കായംകുളം: ഉംറ തീർഥാടനത്തിനു പുറപ്പെട്ട കായംകുളം സ്വദേശി ജിദ്ദയിൽ മരിച്ചു. കായംകുളം പുളിമുക്ക് ജംഗ്ഷനിൽ മദീന പാലസിൽ അഹമ്മദ് കോയ (72 ) ആണ് മരിച്ചത്. ഓച്ചിറയിലെ സ്വകാര്യ ഉംറ ഗ്രൂപ്പിനൊപ്പം ഉംറക്കായി ചൊവ്വാഴ്ച രാവിലെ കായംകുളത്തുനിന്ന് പുറപ്പെട്ട് കുവൈറ്റിൽ എത്തി ഇഹ്റാം കെട്ടി മക്കയിലേക്കു പോകുമ്പോൾ ജിദ്ദയിലാണ് മരണം സംഭവിച്ചത്.
നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കം ചെയ്യുമെന്ന് ബന്ധുക്കൾ പറഞ്ഞു. മലയാളത്തിൽ നിരവധി കവിത സമാഹാരങ്ങൾ രചിച്ചയാളാണ് അഹമ്മദ് കോയ. ഭാര്യ സൈനബ ബീവി (സീനത്ത്). മക്കൾ: ഹസീന, ഇനാസ്, ജസീന, ജാസിം. മരുമക്കൾ. മഹ്മൂദ്, അനസ് അബൂബക്കർ, അജ്മൽ, സനില.