കയർ വർക്കേഴ്സ് സെന്റർ സുവർണജൂബിലി ചേർത്തലയിൽ
1225566
Wednesday, September 28, 2022 10:43 PM IST
ചേര്‍ത്തല: കേരള കയർ വർക്കേഴ്സ് സെന്റർ-സിഐടിയു സുവർണ ജൂബിലി സമ്മേളനം ഒക്ടോബർ 17, 18, 19 തീയതികളിൽ ചേർത്തലയിൽ ചേരും. 17ന് വൈകുന്നേരം നാലിന് 10,000 കയർത്തൊഴിലാളികളുടെ റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
18,19 തീയതികളിലെ പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സെന്റർ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനാകും. വ്യവസായ മന്ത്രി പി. രാജീവ്, ടി.എം. തോമസ് ഐസക് തുടങ്ങിയവർ പങ്കെടുക്കും. പതാകദിനം 12ന് ആചരിക്കും.