14 റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കും
1600250
Friday, October 17, 2025 3:54 AM IST
റാന്നി: എൻസിഎഫ്ആറിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കാൻ നിശ്ചയിച്ചിരുന്ന 11 റോഡുകളുടെയും എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തിയ മൂന്നു റോഡുകളുടെയും നിർമാണം ടെൻഡർ ക്ഷണിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.
എൻസിഎഫ് ആറിൽ ഉൾപ്പെടുത്തിയ 11 റോഡുകൾക്ക് പുനരുദ്ധാരണത്തിനായി 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ചെറുകോൽ പഞ്ചായത്തിലെ വാഴക്കുന്നം - സെന്റ് മേരീസ് പള്ളിപ്പടി റോഡ്, അങ്ങാടി പഞ്ചായത്തിലെ കളത്തൂർപടി - മന്ദമരുതി റോഡ്, പഴവങ്ങാടി പഞ്ചായത്തിലെ വാഴയിൽപ്പടി - അഞ്ചുകുഴി റോഡ്,
മുക്കാലുമൺ -പുലിയള്ള് റോഡ്, മങ്കുഴി - അഞ്ചാനി റോഡ്, അയിരൂർ പഞ്ചായത്തിലെ തോട്ടുപുറം - ഊറ്റക്കുഴി റോഡ്, എഴുമറ്റൂർ പഞ്ചായത്തിലെ തെള്ളിയൂർക്കാവ് - മുട്ടത്തുമനാൽ റോഡ്, തെള്ളിയൂർക്കാവ് - കോളഭാഗം റോഡ്, കോട്ടാങ്ങൽ പഞ്ചായത്തിലെ മേലെ പാടിമൺ - ഇളപ്പുങ്കൽ റോഡ്, കൊച്ചിരപ്പ് - തൃച്ചേപൂരം റോഡ്, വെച്ചൂച്ചിറ പഞ്ചായത്തിലെ സിഎസ്ഐ പള്ളിപ്പടി - പുള്ളിക്കല്ല് റോഡ് എന്നിവയ്ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
പ്രമോദ് നാരായൺ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് പദ്ധതിയിൽനിന്നും പഴവങ്ങാടി പഞ്ചായത്തിലെ ശവക്കോട്ടപ്പടി - തെക്കേമണ്ണിൽ പടി റോഡ് (5 ലക്ഷം) അങ്ങാടി പഞ്ചായത്തിലെ കടക്കേത്തു പടി - പുത്തേട്ടുപടി റോഡ് (2.60 ലക്ഷം), വേങ്ങോലിപ്പടി -കുന്നപ്പുഴപ്പടി റോഡ് (5 ലക്ഷം) എന്നിവയാണ് ടെൻഡർ ചെയ്തിരിക്കുന്നത്. ടെൻഡർ നടപടി പൂർത്തിയായി കരാറുകാരൻ പ്രവൃത്തി ഏറ്റെടുക്കുന്ന മുറയ്ക്ക് നിർമാണം ആരംഭിക്കാനാകും.