അമ്മയുടെ പാത പിന്തുടർന്ന് മകളും
1599823
Wednesday, October 15, 2025 3:36 AM IST
കൊടുമൺ: സംസ്ഥാന താരമായ അമ്മയുടെ പാത പിന്തുടർന്ന് തുടർച്ചയായി രണ്ടാം തവണയും സീനിയർ ഹൈജംപിൽ ഒന്നാമതെത്തി ആൻ മരിയ ഷിബു. ബാസ്കറ്റ് ബോൾ, സോഫ്റ്റ് ബോൾ സംസ്ഥാന താരവും കായികാധ്യാപികയുമായ പത്തനംതിട്ട കാലായിൽ വീട്ടിൽ ലിജിയുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് ആൻമരിയ. മൈലപ്ര എസ്എച്ച്എച്ച് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് ആൻ.
കഴിഞ്ഞ വർഷം ലോംഗ് ജംപിൽ രണ്ടാം സ്ഥാനം നേടിയിരുന്നു ഖോ ഖോ ഗെയിംസിൽ സംസ്ഥാന താരമാണ് . ആറാം ക്ലാസ് മുതൽ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ആൻഡ്രിയ, ആൽവിയ എന്നിവരാണ് സഹോദര ങ്ങൾ. ജില്ലാ സ്റ്റേഡിയത്തിൽ പണി നടക്കുന്നതിനാൽ പരിശീലനം പോലും നടത്താതെയാണ് മത്സരത്തിൽ പങ്കെടുത്തത്.