ആറന്മുള എൻജിനിയറിംഗ് കോളജിൽ മെഗാ തൊഴിൽമേള 23ന്
1600234
Friday, October 17, 2025 3:41 AM IST
പത്തനംതിട്ട: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആറന്മുള എൻജിനിയറിംഗ് കോളജ്, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല മെഗാതൊഴിൽ മേള 23ന് ആറന്മുള എൻജിനിയറിംഗ് കോളജിൽ നടക്കും.
1500 ലേറെ ഉദ്യോഗാർഥികൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന തൊഴിൽ മേളയിൽ പത്താംക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നൂറിലേറെ തസ്തികകളിൽ ആയിരത്തിലേറെ ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ ബഹുരാഷ്ട്ര കന്പനികൾ അടക്കം തൊഴിൽദാതാക്കളായി പങ്കെടുക്കുന്നുണ്ട്. ഉദ്യോഗാർഥികൾക്ക് ഓൺലൈനായി രജിസറ്റർ ചെയ്യാം. ഫോൺ: 9495548856.
പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. അനീഷ് മോൻ ചെയർമാനും കോളജ് പ്രിൻസിപ്പൽ ഡോ. എസ്.ബി. റിനി ജോൺസ് കൺവീനറായുമായ കമ്മിറ്റിയാണ് ക്രമീകരണങ്ങൾ നടത്തുന്നത്.
പത്രസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. അനീഷ് മോൻ, കോളജ് പ്രിൻസിപ്പൽ ഡോ. റിനി ജോൺസ്, വിജ്ഞാനകേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ബി. ഹരികുമാർ, സുനിൽ സുന്ദർ, വി.കെ. ദീപക് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.