നഗരസഭ സംവരണ വാര്‍ഡ് പട്ടികയായി
1600240
Friday, October 17, 2025 3:41 AM IST
അടൂര്‍, പത്തനംതിട്ട, തിരുവല്ല, പന്തളം നഗരസഭകളിലെ നറുക്കെടുപ്പ് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു
പത്തനംതിട്ട: ജില്ലയിലെ അടൂര്‍, പത്തനംതിട്ട, തിരുവല്ല, പന്തളം നഗരസഭകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എ.എസ്. നൈസാം സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു.
നറുക്കെടുപ്പിനു തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാജേഷ് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എസ്. രമേശ് എന്നിവര്‍ നേതൃത്വം നല്കി.
അടൂര്‍ നഗരസഭ:
സ്ത്രീ സംവരണ വാര്‍ഡുകള്‍ -
5 - സിവില്‍ സ്റ്റേഷന് , 6 - ജവഹര്‍ , 7 - ആനന്ദപ്പളളി, 9 - എംജി വാര്‍ഡ് , 10 - ഭഗത് സിംഗ്,11 - പന്നിവിഴ ഈസ്റ്റ്, 14 - പറക്കോട്, 15 - പറക്കോട് ഈസ്റ്റ്, 18 - ടിബി വാര്‍ഡ്, 24 - ടൗണ്‍ വാര്‍ഡ്, 26 - പ്രിയദര്‍ശിനി, 27 - മുനിസിപ്പല്‍ ഓഫീസ് , 28- ഹോളിക്രോസ്.
പട്ടികജാതി സ്ത്രീ: 20 - അടൂര്‍ സെന്‍ട്രല്‍, 29 - പുതിയകാവ് ചിറ.
പട്ടികജാതി: 2 - ഈവിനഗര് , 25 - മൂന്നാളം.
പത്തനംതിട്ട നഗരസഭ
സ്ത്രീ സംവരണം:
4 - അറബിക് കോളജ് , 6 - മൈലാടുപാറ താഴം , 9 - കുമ്പഴ ഈസ്റ്റ് , 13 - വലഞ്ചുഴി, 14 - കണ്ണങ്കര, 15 - ടൗണ്‍ സ്ക്വയര്‍ ,19 - അഴൂര്‍ വെസ്റ്റ്, 21 - കൊടുന്തറ, 22 - കോളജ് വാര്‍ഡ് , 25 - നോര്‍ത്ത് വൈഎംസിഎ, 27 - തൈക്കാവ്, 28 - അഞ്ചക്കാല , 29 - പൂവന്‍പാറ, 30 - വെട്ടിപ്പുറം, 33 - ശാരദാമഠം.
പട്ടികജാതി സ്ത്രീ: 20 - അഴൂര്‍, 26 - പട്ടംകുളം.
പട്ടികജാതി: 17 - കളക്ടറേറ്റ്.
തിരുവല്ല നഗരസഭ:
സ്ത്രീ സംവരണം:
7 - നാട്ടുകടവ് , 8 - കോളജ് വാര്‍ഡ്, 9 - ആമല്ലൂര്‍ വെസ്റ്റ് , 11 - മീന്തലക്കര, 12 - മഞ്ഞാടി, 13 - റെയില്‍വേ സ്റ്റേഷന്, 14 - പുഷ്പഗിരി, 15 - തൈമല, 18 - തോണ്ടറ, 19 - തിരുമൂലപുരം ഈസ്റ്റ് , 29 - ഉത്രമേല്‍, 31 - മന്നംകരചിറ, 32 - അഞ്ചല്‍ക്കുറ്റി , 33 - എംജിഎം, 34 - മേരിഗിരി, 35 - ടൗണ്‍ വാര്‍ഡ്, 37- ജെപി നഗര്‍, 38 - കോട്ടാലില്‍.
പട്ടികജാതി സ്ത്രീ: 4 - കിഴക്കന്‍ മുത്തൂര്‍, 21 -തിരുമൂലപുരം വെസ്റ്റ്.
പട്ടികജാതി: 5 - വാരിക്കാട്.
പന്തളം നഗരസഭ:
സ്ത്രീ സംവരണം:
2 - തോട്ടക്കോണം കിഴക്ക്, 3 - മുളമ്പുഴ, 4 - മുളമ്പുഴ കിഴക്ക്, 6- മങ്ങാരം കിഴക്ക്, 7 - തോന്നല്ലൂര്‍ കിഴക്ക്, 8 - തോന്നല്ലൂര്‍ തെക്ക്, 9 - ഉളമയില്‍ ,15 - കുരമ്പാല പടിഞ്ഞാറ്, 17 - ആതിരമല പടിഞ്ഞാറ്, 20 - തവളംകുളം, 24 - പൂഴിക്കാട്, 27 - പന്തളം ടൗൺ പടിഞ്ഞാറ്, 28 - മുട്ടാര്‍, 30 - ആയുര്‍വേദ കോളജ്.
പട്ടികജാതി: 10 - കടയ്ക്കാട്, 33 - ചേരിക്കല്‍ പടിഞ്ഞാറ്, 34 - മുടിയൂർക്കോണം.
പട്ടികജാതി: 5 - മങ്ങാരം പടിഞ്ഞാറ്, 31 - മുട്ടാര്‍പടിഞ്ഞാറ്, 32 - ചേരിക്കല്‍ കിഴക്ക്.