ഇന്റർ മെഡിക്കോസ് ബാസ്കറ്റ്ബോൾ: പുഷ്പഗിരി വനിതാ ടീം ഫൈനലിൽ
1599831
Wednesday, October 15, 2025 3:43 AM IST
തിരുവല്ല: പുഷ്പഗിരി ഫ്ലഡ് ലിറ്റ് ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന പതിനാറാം പതിപ്പ് മാർ തെയോഫിലോസ് ട്രോഫി ഇന്റർ മെഡിക്കോസ് ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് വനിതകൾ ഫൈനലിലെത്തി.
കോലഞ്ചേരി എംഒഎസ് സി മെഡിക്കൽ കോളജിനെ (29-20) പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജാണ് ഫൈനലിലെ എതിരാളികൾ. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ് വെങ്കല മെഡൽ കരസ്ഥമാക്കി.
പുരുഷ വിഭാഗത്തിൽ നടന്ന രണ്ടാം സെമിയിൽ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജ് (33-31 ) കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിനെ പരാജയപ്പെടുത്തി. ആതിഥേയരായ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിനെ ഫൈനലിൽ നേരിടും. പുരുഷവിഭാഗത്തിലും കോട്ടയം മെഡിക്കൽ കോളജിനാണ് വെങ്കല മെഡൽ.