തെക്കേമലയിലെ സാനിറ്ററി വില്പനശാലയിലെ മോഷണം; ഒരാൾ പിടിയിൽ
1600243
Friday, October 17, 2025 3:54 AM IST
ആറന്മുള: തെക്കേമലയിലെ സാനിറ്ററി വില്പനശാലയിലും സമീപത്തുണ്ടായിരുന്ന സ്കൂട്ടറും മോഷ്ടിച്ചു കടന്നുകളഞ്ഞയാളെ പോലീസ് പിടികൂടി. ചങ്ങനാശേരി കുറിച്ചി സ്വദേശി ബിനു(42)വിനെയാണ് അറസ്റ്റ് ചെയ്തത്.
തെക്കേമല പിഐപി ക്വാർട്ടേഴ്സിനു മുൻവശത്തു വച്ചിരുന്ന സ്കൂട്ടറും സമീപസ്ഥലത്ത് പ്രവർത്തിക്കുന്ന ഹോ ടെക് എന്ന സ്ഥാപനത്തിലെ രണ്ടു കടമുറിയുടെ ഷട്ടറുകളുടെ പൂട്ട് പൊട്ടിച്ചു മൂന്ന് ലക്ഷത്തോളം വില വരുന്ന സാനിറ്ററി ഫിറ്റിംഗ്സുകൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘമാണ് ബിനുവിനെ പിടികൂടിയത്.
എരുമേലി മുക്കടയിൽ മോഷണം പോയ സ്കൂട്ടർ കണ്ടെത്തിയതോടെയാണ് ഇയാളിലേക്ക് അന്വേഷണം നീങ്ങിയത്. സ്കൂട്ടർ സ്റ്റാർട്ടാകാതെ വന്നതോടെ പോലീസിനെകണ്ട ബിനു ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതേത്തുടർന്ന് പോലീസ് സംഘം പിന്തുടർന്ന് ഓടിച്ചിട്ട് ബിനുവിനെ പിടികൂടുകയായിരുന്നു.
എസ്ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ ശിവപ്രസാദ്, എഎസ്ഐ ദിലീപ്, സിപിഒമാരായ സുമൻ, വിഷ്ണു, രാഹുൽ, ജിഷ്ണു എന്നിവരാണുണ്ടായിരുന്നത്. അറസ്റ്റിലായ ബിനുവിനെതിരേ ആറൻമുള, പത്തനംതിട്ട, ചെങ്ങന്നൂർ പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.