പന്തളം വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഇന്ന്
1600232
Friday, October 17, 2025 3:41 AM IST
പന്തളം: പന്തളം വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഇന്നു നടക്കും. ഉപജില്ലയിലെ 39 സ്കൂളുകളിലെ വിദ്യാർഥി പ്രതിഭകളാണ് ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നത്. ഐടി മേള, സാമൂഹ്യ ശാസ്ത്ര മേളയുടെ ഭാഗമായ പ്രാദേശിക ചരിത്ര രചന, അറ്റ്ലസ് നിർമാണം, ചരിത്ര സെമിനാർ എന്നിവ ഇന്നലെ നടന്നു.
ഇന്നു രാവിലെ 9.30ന് ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം തോട്ടക്കോണം ജിഎച്ച് എസ്എസ്എസിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. അനീഷ് മോൻ നിർവഹിക്കും. പന്തളം നഗരസഭാ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ അധ്യക്ഷത വഹിക്കും.
പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് മുഖ്യാതിഥിയായിരിക്കും. തുമ്പമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ ലോഗോ പ്രകാശനം ചെയ്യും.