ദേവസ്വം ഓഫീസ് മാര്‍ച്ച് ഇന്ന്
1600245
Friday, October 17, 2025 3:54 AM IST
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി കവര്‍ച്ച നടത്തിയെന്ന കേസില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് എസ്ഡിപിഐ ഇന്നു മാര്‍ച്ച് നടത്തും. മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യുമെന്ന് പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10.30ന് പത്തനംതിട്ട പ്രസ് ക്ലബിനു മുമ്പില്‍നിന്ന് മാർച്ച് ആരംഭിക്കും. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ്. മുഹമ്മദ് അനീഷ് അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി ജോണ്സണ് കണ്ടച്ചിറ, ജില്ലാ ജനറല്‍ സെക്രട്ടറി സലീം മൗലവി, ആറന്മുള മണ്ഡലം പ്രസിഡന്റ് എസ്. മുഹമ്മദ് റാഷിദ് എന്നിവർ പ്രസംഗിക്കും.
സ്വർണക്കൊള്ളയിൽ വ്യക്തമായ തെളിവുകളും ഹൈക്കോടതി നിരീക്ഷണവുമുണ്ടായിട്ടും കുറ്റവാളികളെ അറസ്റ്റു ചെയ്യാന്‍ തയാറാകാത്തത് സര്‍ക്കാരിന് പലതും ഒളിക്കാനുള്ളതു കൊണ്ടാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.