കൊ​ടു​മ​ൺ: പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ആ​ദ്യ​ദി​ന​ത്തി​ൽ പു​ല്ലാ​ട് ഉ​പ​ജി​ല്ല 92 പോ​യി​ൻ​റു​മാ​യി മു​ന്നേ​റു​ന്നു .13 സ്വ​ർ​ണ​വും 7 വെ​ള്ളി​യും 6 വെ​ങ്ക​ല​വും പു​ല്ലാ​ട്നേ​ടി. 34 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​നം റാ​ന്നി​ക്കാ​ണ്. നാ​ലു സ്വ​ർ​ണ​വും നാ​ല് വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വും റാ​ന്നി​ക്കു ല​ഭി​ച്ചു. 26 പോ​യി​ന്‍റു​മാ​യി​പ​ത്ത​നം​തി​ട്ട മൂ​ന്നാ​മ​താ​ണ്. ര​ണ്ടു സ്വ​ർ​ണ​വും നാ​ലു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വും ല​ഭി​ച്ചു.

സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ് ഇ​ര​വി​പേ​രൂ​ർ 65 പോ​യി​ൻ​റു​മാ​യി മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു. 11 സ്വ​ർ​ണ​വും മൂ​ന്നു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും നേ​ടി. ര​ണ്ടാ​മ​ത് 26 പോ​യി​ൻ​റു​മാ​യി എം​ടി​എ​ച്ച്എ​സ് കു​റി​യ​ന്നൂ​രാ​ണ്. ര​ണ്ടു സ്വ​ർ​ണ​വും നാ​ലു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വും കു​റി​യ​ന്നൂ​ർ നേ​ടി​യി​രി​ക്കു​ന്ന​ത്.

21 പോ​യി​ന്‍റു​മാ​യി റാ​ന്നി എം​എ​സ് എ​ച്ച്എ​സ്എ​സാ​ണ് മൂ​ന്നാ​മ​ത്. മൂ​ന്നു സ്വ​ർ​ണ​വും ര​ണ്ടു വെ​ള്ളി​യും റാ​ന്നി​ക്കു ല​ഭി​ച്ചു. മ​ഴ കാ​ര​ണം ചൊ​വ്വാ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന ചി​ല മ​ത്സ​ര​ങ്ങ​ൾ പു​ന:​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ജൂ​ണി​യ​ർ ബോ​യ്സ് ഡി​സ്ക​സ് ത്രോ ​മ​ത്സ​രം ബു​ധ​നാ​ഴ്ച​ത്തേ​ക്കു മാ​റ്റി. സ​ബ് ജൂ​ണി​യ​ർ ബോ​യ്സ് ഡി​സ്ക​സ് ത്രോ, ​സ​ബ് ജൂ​ണി​യ​ർ ഗേ​ൾ​സ് ഹൈ​ജം​പ് മ​ത്സ​ര​ങ്ങ​ൾ നാ​ളെ ന​ട​ക്കും.