കോ​ഴ​ഞ്ചേ​രി : പു​ല്ലാ​ട് ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര, പ്ര​വൃ​ത്തിപ​രി​ച​യ​മേ​ള നാളെ ​കു​മ്പ​നാ​ട്ട് ന​ട​ക്കും. പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യും സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​യും കു​മ്പ​നാ​ട് നോ​യ​ല്‍ മെ​മ്മോ​റി​യ​ല്‍ ഹൈസ്‌​കൂ​ളി​ലും ശാ​സ്ത്ര​മേ​ള കു​മ്പ​നാ​ട് ബ്ര​ദ​റ​ണ്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്‌​കൂ​ളി​ലും ഗ​ണി​ത​ശാ​സ്ത്ര​മേ​ള കു​മ്പ​നാ​ട് ഗ​വ യു​പി സ്‌​കൂ​ളി​ലു​മാ​ണ്.

നാളെ ​രാ​വി​ലെ 10ന് ​നോ​യ​ല്‍ മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ കോ​യി​പ്രം ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ന്‍ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കു​ന്നേ​രം 4.30 ന് ​സ​മാ​പ​ന​സ​മ്മേ​ള​നം കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.എം. റോ​സ ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​ല്ലാ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യു​ടെ പ​രി​ധി​യി​ലു​ള്ള കോ​യി​പ്രം, കു​റ്റൂ​ർ, തോ​ട്ട​പ്പു​ഴ​ശേ​രി, ഇ​ര​വി​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നും എ​ല്‍​പി, യു​പി, എ​ച്ച് എ​സ്, എ​ച്ച്എ​സ് എ​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ള്‍ മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും. ഐ​ടി മേ​ള 23ന് ​പു​ല്ലാ​ട് എ​സ് വി ​ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ക്കും.