പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടു​ന്ന ഹൈ​സ്കൂ​ളി​ന് സ​മ്മാ​നി​ക്കു​ന്ന​തി​ലേ​ക്ക് വോ​ളി​ബോ​ൾ മു​ൻ ദേ​ശീ​യ റ​ഫ​റി​യും ജി​ല്ല​യി​ലെ പ്ര​മു​ഖ കാ​യി​ക​പ്രേ​മി​യു​മാ​യി​രു​ന്ന ജോ​ർ​ജ് ഫി​ലി​പ്പി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ മെ​മ​ന്‍റോ നാ​ളെ രാ​വി​ലെ 11.30ന് ​കൊ​ടു​മ​ൺ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘാ​ട​ക സ​മി​തി​ക്കു കൈ​മാ​റും.

ജോ​ർ​ജ് ഫി​ലി​പ്പ് സ്പോ​ർ​ട്സ് ഫൗ​ണ്ടേ​ഷ​നാ​ണ് മെ​മ​ന്‍റോ ത​യാ​റാ​ക്കി​യി​രു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി സ​ലിം പി. ​ചാ​ക്കോ അ​റി​യി​ച്ചു.