കാപ്പ ചുമത്തിയിരുന്നയാളെ കഞ്ചാവുമായി പിടികൂടി
1600246
Friday, October 17, 2025 3:54 AM IST
മല്ലപ്പള്ളി: കാപ്പ പ്രകാരം നാടുകടത്തപ്പെട്ടയാൾ കഞ്ചാവുമായി പോലീസ് പിടിയില്‍. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉത്തരവ് പ്രകാരം പുറത്താക്കിയ ആഞ്ഞിലിത്താനം മാമ്മന്നത്ത് കോളനിയില്‍ മാമ്മന്നത്ത് സോനു സോമരാജന്(27) ആണ് പിടിയിലായത്. കീഴ്വായ്പൂര് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ബി.എസ്. ആദര്‍ശാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരേ കഞ്ചാവ് വൈവശം സൂക്ഷിച്ചതിനും കാപ്പനിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലാണ് കേസില്‍ തുടര്‍നടപടി സ്വീകരിച്ചത്.