ഗ്രാമപഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി
1600091
Thursday, October 16, 2025 3:46 AM IST
പത്തനംതിട്ട: ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളുടെയും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ഇലന്തൂർ, പന്തളം, പറക്കോട് ബ്ലോക്കില്‍ ഉള്‍പ്പെട്ട 19 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് ഇന്നലെ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തുകളുടെ സംവരണ നറുക്കെടുപ്പ് 18 നും ജില്ലാ പഞ്ചായത്തിന്റേത് 21 നും നടക്കും.
സംവരണ വാർഡുകൾ: ഇലന്തൂർ ബ്ലോക്ക്
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ സ്ത്രീ സംവരണ വാര്‍ഡുകള്‍ 3- മാലി ഈസ്റ്റ്, 6 - പുത്തന്‍പീടിക, 7- പൈവള്ളി, 8- വാഴമുട്ടം നോര്‍ത്ത്, 9 - വാഴമുട്ടം, 14- മഞ്ഞനിക്കര, 15- ഓമല്ലൂര്‍ ടൗണ്‍ നോര്‍ത്ത്.
പട്ടികജാതി സ്ത്രീ സംവരണം 4- പ റയനാലി. പട്ടികജാതി സംവരണം - 10 - മുള്ളനിക്കാട്.
ചെന്നീര്‍ക്കര: സ്ത്രീ സംവരണം: 1-പുല്ലാമല, 2-ഇടനാട്, 4-മുട്ടുകുടുക്ക, 7-വാലൂതറ, 10-മുറിപ്പാറ, 12-ചെന്നീര്‍ക്കര. പട്ടികജാതി സ്ത്രീ: 3 -പ്രക്കാനം, 13-ഊന്നുകല്‍, പട്ടികജാതി സംവരണം 6-വെട്ടോലിമല
ഇലന്തൂർ: സ്ത്രീ സംവരണം: 4-മധുമല, 5-പുളിമൂട്, 7-ഭഗവതികുന്ന്, 8-വാര്യാപുരം, 11-വലിയവട്ടം, 13 ഇലന്തൂര്‍. പട്ടികജാതി സ്ത്രീ: 1-പരിയാരം, പട്ടികജാതി: 3-ഓലിക്കല്‍
ചെറുകോൽ: സ്ത്രീ സംവരണം: 2 -വാഴക്കുന്നം, 3-കാട്ടൂർ, 6-കിക്കൊഴൂര്‍, 7-മഞ്ഞപ്രമല, 8-ചരളേൽ, 11- വാഴക്കുന്നം സൗത്ത്, 13-കൊറ്റനല്ലൂര്‍, പട്ടികജാതി:12-കാട്ടൂര്‍പേട്ട.
കോഴഞ്ചേരി: സ്ത്രീ സംവരണം: 2-മേലുകര, 4-കോളേജ് വാര്‍ഡ്, 5-പാമ്പാടിമൺ, 7-കോഴഞ്ചേരി ഈസ്റ്റ്, 10-തെക്കേമല സൗത്ത്, 13-കോഴഞ്ചേരി ടൗണ്‍ സൗത്ത്, 14-കോഴഞ്ചേരി ടൗണ്‍ നോര്‍ത്ത്, പട്ടികജാതി: 6- കുരങ്ങുമല.
മല്ലപ്പുഴശേരി: സ്ത്രീ സംവരണം: 3-ഓന്തേക്കാട് വടക്ക്, 4-ഓന്തക്കാട്, 5-കര്‍ത്തവ്യം, 7-നെല്ലിക്കാല, 9-പുന്നയ്ക്കാട്, 12-കുറുന്താര്‍ പട്ടികജാതി സ്ത്രീ: 8-ഇടപ്പാറ, പട്ടികജാതി:1- മല്ലപ്പുഴശേരി വടക്ക്.
നാരങ്ങാനം: സ്ത്രീ സംവരണം: 3-മഠത്തുംപടി, 6-കല്ലേലി, 8-കല്ലൂര്‍, 9-കടമ്മനിട്ട, 10-മാടുമേച്ചില്‍, 12-കന്നിടുംകുഴി, 14-തെക്കേഭാഗം, പട്ടികജാതി : 2-കണമുക്ക്.
പന്തളം തെക്കേക്കര: സ്ത്രീ സംവരണം: 1-പെരുമ്പുളിക്കല്‍, 3-പടുക്കോട്ടുക്കല്‍, 4-കിരുകുഴി, 5-ഭഗവതിക്കും പടിഞ്ഞാറ്, 6-ഇടമാലി, 10-തട്ടയില്‍, പട്ടികജാതി സ്ത്രീ: 7-തോലുഴം, 14-ചെറിലയം, പട്ടികജാതി: 2-മന്നംനഗര്‍
തുമ്പമൺ: സ്ത്രീ സംവരണം: 2-മുട്ട കിഴക്ക്, 3-നടുവിലേമുറി വടക്ക്, 5-മാമ്പിലാലി, 9-തുമ്പമണ്‍, 12-നടുവിലേമുറി പടിഞ്ഞാറ്, പട്ടികജാതി സ്ത്രീ: 1- മുട്ടം വടക്ക്, 6-വയലിനും പടിഞ്ഞാറ്, പട്ടികജാതി: 8-തുമ്പമണ്‍ കിഴക്ക്
കുളനട: സ്ത്രീ സംവരണം: 02-മാന്തുക കിഴക്ക്, 05-കടലിക്കുന്ന്, 06-പുതുവാക്കല്‍, 08-മണല്‍ത്തറ, 10-തുമ്പമണ്‍ വടക്ക്, 11-തുമ്പമണ്‍താഴം, 14-കൈപ്പുഴ, പട്ടികജാതി സ്ത്രീ: 01-മാന്തുക, 04-ഉള്ളന്നൂര്‍ കിഴക്ക്, പട്ടികജാതി: 07-പാണില്‍
ആറന്മുള: സ്ത്രീ സംവരണം: 2-മാലക്കര, 7-ആറന്മുള, 10-കിടങ്ങന്നൂര്‍ കിഴക്ക്, 12-ഗുരുക്കന്‍കുന്ന്, 14-വല്ലന, 15-കോട്ട കിഴക്ക്, 18-കുറിച്ചിമുട്ടം വടക്ക്. പട്ടികജാതി സ്ത്രീ: 4-കോട്ടയ്ക്കകം, 6-ആറന്മുള പടിഞ്ഞാറ്, 13-എരുമക്കാട്, പട്ടികജാതി: 3-ഇടയാറന്മുള വടക്ക്, 5-കളരിക്കോട്
മെഴുവേലി: സ്ത്രീ സംവരണം: 1-കാരിത്തോട്ട, 4-പത്തിശേരി, 7-അയത്തില്‍, 12-ആണര്കോഡ്, 14-ഉള്ളന്നൂര്‍ പട്ടികജാതി സ്ത്രീ: 6-മൂലൂര്‍, 9-ഇലവുംതിട്ട, പട്ടികജാതി: 13-മെഴുവേലി.
ഏനാദിമംഗലം: സ്ത്രീ സംവരണം: 2-കടമാന്‍കുഴി, 3-മുരുപ്പേല്‍ത്തറ, 7-ചാങ്കൂർ, 10-തിരുമങ്ങാട്, 11-കുറുമ്പകര, 14-ഇളമണ്ണൂര്‍ പടിഞ്ഞാറ്, പട്ടികജാതി സ്ത്രീ: 15-രുതിമൂട്, 16-പാറയ്ക്കല്‍. പട്ടികജാതി: 12-കുന്നിട കിഴക്ക്
ഏറത്ത് : സ്ത്രീ സംവരണം: 3-അയ്യൻകോയിക്കൽ, 4-പരുത്തപ്പാറ, 9-പുതുശേരിഭാഗം, 10-മഹര്‍ഷിക്കാവ്, 11-ചാത്തന്നുപ്പുഴ, 12-വടക്കടത്തുകാവ്, 16-തുവയൂര്‍ വടക്ക്, പട്ടികജാതി സ്ത്രീ: 8-പുലിമല, 17-ജനശക്തി, പട്ടികജാതി: 13- ചുരക്കോട്
ഏഴംകുളം: സ്ത്രീസംവരണം: 1-പുതുമല, 5-പ്ലാന്റേഷന്‍മുക്ക്, 7-ഈട്ടിമൂട്, 10-കളമല, 12-ഏനാത്ത് ടൗണ്‍, 14-ഏനാത്ത് വടക്ക്, 15-കടിക, 16-മാങ്കൂട്ടം, 20-അറുകാലിക്കല്‍ കിഴക്ക്, പട്ടികജാതി സ്ത്രീ: 18-കോട്ടമുകൾ, 21-ഏഴംകുളം ടൗണ്‍, പട്ടികജാതി: 6 - നെടുമൺ.
കടമ്പനാട്: സ്ത്രീ സംവരണം: 3-മലങ്കാവ്, 4-മഹര്‍ഷിമംഗലം, 6-കന്നിമല, 10-മണ്ണടി, 13-നിലക്കല്‍, 15-എള്ളുംവിള, 16-കടമ്പനാട് ടൗണ്‍, പട്ടികജാതി സ്ത്രീ: 8-ദേശക്കല്ലുംമൂട്, 14-വേമ്പനാട്ട്, പട്ടികജാതി: 5-മാഞ്ഞാലി
കലഞ്ഞൂർ: സ്ത്രീ സംവരണം: 1-നെടുമണ്‍കാവ്, 2-മരുതിക്കാല, 6-കുളത്തുമൺ, 8-പാടം, 11-പുന്നമൂട്, 13-ഒന്നാംകുറ്റി, 15-കല്ലറേത്ത്, 16-കലഞ്ഞൂര്‍ ടൗൺ. പട്ടികജാതി സ്ത്രീ സംവരണം 4-ഇഞ്ചപ്പാറ, 20-പല്ലൂര്, പട്ടികജാതി സംവരണം 18- കൂടല്‍ ടൗണ്‍.
കൊടുമൺ: സ്ത്രീ സംവരണം: 7-അങ്ങാടിക്കല്‍ ഹൈസ്കൂൾ, 9-കൊടുമണ്‍ചിറ, 10-കൊടുമണ്‍ കിഴക്ക്, 12-കൊടുമണ്‍, 14-ചൂരക്കുന്ന്, 15-ഐക്കാട് കിഴക്ക്, 19-ഇടത്തിട്ട, പട്ടികജാതി സ്ത്രീ: 2-അന്തിച്ചന്ത, 5-ഒറ്റത്തേക്ക്, 11-എരുത്വാകുന്ന്, പട്ടികജാതി സംവരണം 3-അങ്ങാടിക്കല്‍ വടക്ക്, 13-ചിരണിക്കല്‍.
പള്ളിക്കൽ: സ്ത്രീ സംവരണം: 1-പള്ളിക്കല്‍, 4-തെങ്ങിനാല്‍, 11-ചേന്നംപള്ളിൽ, 12-മലമേക്കര, 17-മുളമുക്ക്, 19-തോട്ടംമുക്ക്, 20-കൊല്ലായിക്കൽ, 21-തെങ്ങമം, 24-കള്ളപ്പന്‍ചിറ. പട്ടികജാതി സ്ത്രീ: 3-ഇളംപള്ളില്‍, 5-പുള്ളിപ്പാറ, 18-മുണ്ടപ്പള്ളി. പട്ടികജാതി: -മേക്കുന്ന്, 14- പെരിങ്ങനാട്.
നഗരസഭാ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഇന്ന്
പത്തനംതിട്ട: ജില്ലയിലെ അടൂർ, പത്തനംതിട്ട, തിരുവല്ല, പന്തളം മുനിസിപ്പാലിറ്റികളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഇന്ന് രാവിലെ 10 മുതല്‍ പത്തനംതിട്ട കളക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
രാവിലെ 10ന് അടൂർ, 10.30ന് പത്തനംതിട്ട, 11 ന് തിരുവല്ല, 11.30ന് പന്തളം എന്നീ മുനിസിപ്പലിറ്റികളുടെ നറുക്കെടുപ്പാണ് നടക്കുക. നറുക്കെടുപ്പ് നടപടിക്രമം വീക്ഷിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ട് പ്രതിനിധികള്‍ക്ക് പങ്കെടുക്കാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.