കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യവിതരണം
1600236
Friday, October 17, 2025 3:41 AM IST
പത്തനംതിട്ട: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുളള വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വൈഎംസിഎ ഹാളില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.
ആനുകൂല്യങ്ങളുടെ വിതരണവും മുഖ്യപ്രഭാഷണവും പത്തനംതിട്ട മുനിസിപ്പല്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് നിര്‍വഹിച്ചു. കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ വര്‍ഗീസ് ഉമ്മന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ റ്റി.ആര്. ബിജുരാജ്, ബീനാ ബാബു, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.