ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍
1600088
Thursday, October 16, 2025 3:46 AM IST
പത്തനംതിട്ട: ജില്ലാ കരാട്ടെ അസോസിയേഷന് സംഘടിപ്പിക്കുന്ന ജില്ലാ ചാമ്പ്യന്‍ഷിപ്പ് 18ന് രാവിലെ എട്ട് മുതല്‍ പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത മാസം പത്തനംതിട്ട പ്രമാടത്തു നടക്കുന്ന സംസ്ഥാനചാമ്പ്യന്ഷിപ്പിലേക്കുള്ള മത്സരാർഥികളെ ജില്ലാ മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കും.
അന്തര്‍ദ്ദേശീയ റഫറിമാരുടെ പാനലാണ് മത്സരം നിയന്ത്രിക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കരാട്ടെ അസോസിയേഷന് ജില്ലാ പ്രസിഡന്റ് പ്രസാദ്ജോണ് മാമ്പ്ര അധ്യക്ഷത വഹിക്കും. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഹാന്‍ഷി പി.രാംദയാല്‍ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. പ്രസാദ് മാന്പ്, പി.കെ. സുനിൽ, ജോസ് ജോൺ, ബിജു വിശ്വം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.