മാത്യൂസ് തൃതീയൻ ബാവയുടെ സ്ഥാനാരോഹണ വാർഷികം
1599832
Wednesday, October 15, 2025 3:43 AM IST
പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മലങ്കര മെത്രാപ്പോലീത്തായായി അഭിഷിക്തനായതിന്റെ നാലാം വാർഷികം പരുമല സെമിനാരിയിൽ ആഘോഷിച്ചു.
രാവിലെ പരുമല സെമിനാരി ദേവാലയത്തിൽ കാതോലിക്കാ ബാവാ വിശുദ്ധ കുർബാനയർപ്പിച്ചു. അനുമോദന സമ്മേളനത്തിൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷതവഹിച്ചു.
ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം, വൈദിക ട്രസ്റ്റി ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ് എന്നിവർ പ്രസംഗിച്ചു.