കൗമാരം കുതിച്ചു, കളിക്കളം ഉണർന്നു
1599821
Wednesday, October 15, 2025 3:36 AM IST
കൊടുമൺ: പത്തനംതിട്ട റവന്യു ജില്ലാ സ്കൂൾ കായികമേളയ്ക്കു കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ തുടക്കമായി. ഹയർ സെക്കൻഡറി എഡ്യുക്കേഷൻ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. സുധ കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ കായികമേള ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ. അനില, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാ ദേവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. ജി. ശ്രീകുമാർ , എ. വിപിൻ കുമാർ, പി. എസ്. രാജു, ഡിഇഒ അമ്പിളി ഭാസ്കരൻ, എഇഒ സീമാ ദാസ്, ഡി. രാജാ റാവു , ലിനു ഏബ്രഹാം, സജി അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
11 ഉപജില്ലകളിൽനിന്നുള്ള വിജയികളാണ് ജില്ലാതല മത്സരങ്ങളിൽ 3500 ഓളം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. 138 ഇനങ്ങളിലാണ് മത്സരം. ഇന്നലെ രാവിലെ 1500 മീറ്റർ ഓട്ട മൽസരത്തോടെയാണ് കായിക മേളയ്ക്ക് തുടക്കമായത്.
കഴിഞ്ഞ തവണ പുല്ലാട് ഉപജില്ലയ്ക്കായിരുന്നു കിരീടം. സ്കൂൾ വിഭാഗത്തിൽ ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളാണ് ഓവറോൾ കരസ്ഥമാക്കിയത്. നാളെ വൈകുന്നേരം സമാപന സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.
മാത്യു ടി. തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം സമ്മാനദാനം നിർവഹിക്കും.138 ഇനങ്ങളിലാണ് മത്സരം. ഇന്നലെ രാവിലെ 1500 മീറ്റർ ഓട്ട മത്സരത്തോടെയാണ് കായിക മേളയ്ക്കു തുടക്കമായത്.