നഗരസഭ കുടുംബശ്രീയിൽ സാമ്പത്തിക തട്ടിപ്പ്: സമരവുമായി കോൺഗ്രസ് കൗൺസിലർമാർ
1599834
Wednesday, October 15, 2025 3:43 AM IST
പത്തനംതിട്ട: നഗരസഭ പ്രദേശത്ത് താമസക്കാരല്ലാത്തവർക്ക് അനർഹമായി വായ്പ അനുവദിച്ച് നൽകി കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണും കൂട്ടരും കമ്മീഷൻ കൈപ്പറ്റിയെന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
സമരം ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് കെ ജാസിം കുട്ടി അധ്യക്ഷത വഹിച്ചു. എ. ഷംസുദ്ദീൻ, റോഷൻ നായർ, സിന്ധു അനിൽ, രജനി പ്രദീപ് , അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, റോസ് ലിൻ സന്തോഷ്,
മേഴ്സി വർഗീസ്, സി. കെ. അർജുനൻ , ആനി സജി, അംബിക വേണു, അഖിൽ അഴൂർ, ആൻസി തോമസ്, പി. കെ. ഇഖ്ബാൽ, എസ്. അഫ്സൽ, അജിത് മണ്ണിൽ, എ. ഫറൂക്ക്, സജി അലക്സാണ്ടർ, അൻസർ മുഹമ്മദ്, സജു ജോർജ് കുമ്പഴ, എസ്. ഫാത്തിമ, അജ്മൽ കരിം എന്നിവർ പ്രസംഗിച്ചു.