മുന്നൊരുക്കം 2025: ശില്പശാല
1600241
Friday, October 17, 2025 3:54 AM IST
കോഴഞ്ചേരി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വൻ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
തെരഞ്ഞെടുപ്പുകളുടെ ഭാഗമാ യി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലയിലുടനീളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മുന്നൊരുക്കം 2025 ശില്പശാലയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ടൈറ്റസ് തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രഡിഡന്റ് എ. സുരേഷ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, പി. കെ. ഇക്ബാൽ, ജേക്കബ് സാമുവേൽ, എം.ടി. സാമുവേൽ,
മേഴ്സി സാമുവേൽ, ഷിബു കാഞ്ഞിക്കൽ, റോസമ്മ മത്തായി, സാലി ലാലു, കുര്യാക്കോസ്, ജോമി വർഗീസ്, സാറ തോമസ്, കൃഷ്ണദാസ്, രമഭാസ്കർ എന്നിവർ പ്രസംഗിച്ചു.