ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല: ആറന്മുളയില് പ്രാദേശിക കേന്ദ്രം
1600237
Friday, October 17, 2025 3:41 AM IST
പത്തനംതിട്ട: കേരളത്തിലെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ജില്ലയിലെ പ്രാദേശികകേന്ദ്രം ആറന്മുള കോളജ് ഓഫ് എൻജിനിയറിംഗിൽ പ്രവര്‍ത്തനം ആരംഭിച്ചു.
യോഗ്യതയുള്ള ആര്‍ക്കും പ്രായപരിധിയോ മാര്‍ക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്ടമുള്ള വിഷയത്തില്‍ ഉപരിപഠനം നടത്താം. ടിസി നിര്‍ബന്ധമല്ല. ആറന്മുള എൻജിനിയറിംഗ് കോളജില്‍ 16 ബിരുദകോഴ്സുകളും 12 ബിരുദാനന്തര കോഴ്സുകളുമുണ്ട്. പ്രവേശനത്തിനു വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.