പുല്ലാട് ബാങ്ക് പടിക്കലെ സമരം ഒത്തുതീർന്നു
1600238
Friday, October 17, 2025 3:41 AM IST
പുല്ലാട് : നിക്ഷേപത്തുക തിരിച്ചു നല്‍കാത്തതിനെതിരേ സഹരണ ബാങ്ക് പടിക്കല്‍ വയോധികനും കുടുംബവും ആരംഭിച്ച സത്യഗ്രഹ സമരം ഒത്തുതീര്‍പ്പായി. കുറങ്ങഴക്കാവ് ഗൗരീസദനത്തില്‍ പി.കെ. ഗോപാലകൃഷ്ണന് നായര്‍, ഭാര്യ ചന്ദ്രമതി, മകന് അജീഷ് കുമാര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പുല്ലാട് 195-ാം നമ്പര്‍ സഹകര ബാങ്കിന് മുന്നില്‍ സമരം ആരംഭിച്ചത്.
ലഭിക്കേണ്ട മുഴുവന്‍ തുകയും നവംബര്‍ രണ്ടിനു നല്‍കാമെന്ന് ബാങ്ക് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉറപ്പ് നല്‍കിയതായി സമരത്തില്‍ പങ്കെടുത്ത ജി. അജീഷ് കുമാര്‍ പറഞ്ഞു.