ശബരിമലയില്‍ ഭിക്ഷാടനം നടത്തിയവരെ അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിന് കൈമാറി
1481552
Sunday, November 24, 2024 4:35 AM IST
പത്തനംതിട്ട: ശബരിമല തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കുന്നവിധം പമ്പ, മരക്കൂട്ടം ഭാഗത്ത് ഭിക്ഷാടനം നടത്തിയ തമിഴ്നാട്, മധുര സ്വദേശികളെ പോലീസ് സഹായത്തോടെ ജില്ലാ സാമൂഹ്യനീതി വകുപ്പ് കണ്ടെത്തി അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിനു കൈമാറി.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംലാ ബീഗം, മഹാത്മാ ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല, ഉദ്യോഗസ്ഥരായ എ. ഷിബില്‍, എസ്. ഷെമീര്‍, സന്നദ്ധപ്രവര്‍ത്തകരായ ആര്. വിനോദ്, സിതാര സന്തോഷ്, നിഖില്‍ ദിവാകരന്, ജിതിന് രാജ് എന്നിവര്‍ സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്.
പുനരധിവാസത്തിന് അര്‍ഹത ഇല്ലാത്തവരെ അവരുടെ വീടുകള്‍ കണ്ടെത്തി തിരികെ അയക്കുമെന്നും ശബരിമലയും പമ്പയും ഭിക്ഷാടന നിരോധിത മേഖലയാണെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.