പ​ത്ത​നം​തി​ട്ട: എ​സ്‌​വൈ​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​എ.പി. ​അ​ബ്ദു​ൾ ഹ​ക്കിം അ​സ്ഹ​രി ന​യി​ക്കു​ന്ന മാ​ന​വ സ​ഞ്ചാ​രം നാ​ളെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെത്തും.

സാ​മൂ​ഹി​ക സൗ​ഹൃ​ദം ശ​ക്തി​പ്പെ​ടു​ത്താ​നും മാ​ന​വി​ക വി​ചാ​ര​ങ്ങ​ളെ ഉ​ണ​ര്‍​ത്ത​ലും ല​ക്ഷ്യ​മി​ട്ട് എ​സ്‌​വൈ​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. സ്‌​നേ​ഹ​വും സാ​ഹോ​ദ​ര്യ​വും കു​റ​യു​ന്ന സ​മൂ​ഹം ദു​ര്‍​ബ​ല​മാ​കു​ക​യും അ​ത് അ​പ​ക​ട​ക​ര​മാ​യ ച​ല​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മൂ​ഹ​ത്തി​ല്‍ ഊ​ഷ്മ​ള​മാ​യ സൗ​ഹൃ​ദ​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​നും വ​ര്‍​ഗീ​യ വി​ഭ​ജ​ന ആ​ശ​യ​ങ്ങ​ള്‍​ക്കെ​തി​രേ ജ​ന​കീ​യ പ്ര​തി​രോ​ധം ഒ​രു​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് മാ​ന​വ സ​ഞ്ചാ​രം ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട​യി​ലെ​ത്തു​ന്ന മാ​ന​വ സ​ഞ്ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് മാ​ന​വ​സം​ഗ​മം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ സാ​മു​ദാ​യി​ക, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.

കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ് അ​ല​ങ്കാ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​എം. ഇ​സ്മാ​യി​ല്‍, എ​സ്‌​വൈ​എ​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​പി. മു​ഹ​മ്മ​ദ് അ​ഷ്ഹ​ര‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലാ​ഹു​ദ്ദീ​ന്‍ മ​ദ​നി, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​ധീ​ര്‍ വ​ഴി​മു​ക്ക് ‌എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.