പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​ മ​ണ്ഡ​ല​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു​മു​ത​ല്‍ ഡി​സം​ബ​ര്‍ ആ​റു​വ​രെ പ​ന്ത​ളം കു​ള​ന​ട കു​ടും​ബ​ശ്രീ പ്രീ​മി​യം ക​ഫെ​യി​ല്‍ "ദേശിധമാ​ക്ക' വെ​ജി​റ്റേ​റി​യ​ന്‍ ഭ​ക്ഷ്യ​മേ​ള​യും കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​മേ​ള​യും സം​ഘ​ടി​പ്പി​ക്കും.

ഇ​ന്നു രാ​വി​ലെ 10.30ന് ​ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ജില്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.