പനിക്ക് ചികിത്സയിലിരിക്കേ മരിച്ച പതിനേഴുകാരി ഗർഭിണി; പോക്സോ നിയമപ്രകാരം കേസ്
1482377
Wednesday, November 27, 2024 4:40 AM IST
അടൂർ: പനിക്ക് ചികിത്സയിലിരിക്കേ മരിച്ച പതിനേഴുകാരി അഞ്ചു മാസം ഗര്‍ഭിണിയെന്ന് മൃതദേഹപരിശോധനയിൽ തെളിഞ്ഞു. സംഭവത്തിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മരിച്ചത്.
പനി ബാധയ്ക്ക് ചികിത്സ തേടിയത് ആദ്യം സ്വകാര്യ ക്ലിനിക്കിലായിരുന്നു. പിന്നീട് അടൂർ ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സയിലിരിക്കേ തിങ്കളാഴ്ച പെൺകുട്ടി മരിച്ചു. പനിക്ക് ചികിത്സ തേടിയ കുട്ടി മരിച്ചതിലെ ദുരൂഹത നീക്കാനായിരുന്നു മൃതദേഹപരിശോധന നടത്തിയത്.ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. പിന്നീട് പോക്സോ വകുപ്പ് കൂടി ഉൾപ്പെടുത്തിയതായി അടൂർ എസ്എച്ച്ഒ അറിയിച്ചു.