ദേശീയ വിരവിമുക്ത ദിനാചരണം: കുട്ടികള്‍ക്ക് മരുന്ന് നല്കി
1482386
Wednesday, November 27, 2024 4:43 AM IST
പത്തനംതിട്ട: ദേശീയ വിരവിമുക്തദിനത്തോടനുബന്ധിച്ച് ജില്ലയിൽ ഒന്നു മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് സ്കൂളുകളിലും അങ്കണവാടികളിലും ആല്‍ബന്‍ഡസോള്‍ ഗുളിക വിതരണം ചെയ്തു.
ജില്ലാതല ഉദ്ഘാടനം വടശേരിക്കര സര്‍ക്കാര്‍ മോഡല്‍ റെസിഡന്‍ഷല്‍ സ്കൂളില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു.
ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്. അശ്വതി, വാര്‍ഡ് അംഗം ജോര്‍ജുകുട്ടി വാഴപ്പിള്ളേത്ത്, ഡിഎംഒ ഡോ. എൽ. അനിതാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നലെ ഗുളിക കഴിക്കാനാകാത്തവര്‍ക്ക് ഡിസംബര്‍ മൂന്നിന് ലഭ്യമാക്കും.