പോയിന്റു നിലയിൽ ഒപ്പമെത്താൻ പോരാട്ടം
1482365
Wednesday, November 27, 2024 4:29 AM IST
തിരുവല്ല: പത്തനംതിട്ട റവന്യു ജില്ലാ കലോത്സവത്തിൽ മുന്നിലെത്താൻ ഉപജില്ലകൾ തമ്മിൽ കടുത്ത പോരാട്ടം. ഓരോ മത്സരത്തിന്റെയും ഫലം പുറത്തുവരുന്പോൾ പോയിന്റുനില പരിശോധിച്ചുവരികയാണ് സ്കൂളുകൾ.
ഇന്നലെ വൈകുന്നേരം വരെയുള്ള ഫലങ്ങൾ ലഭ്യമായപ്പോൾ യുപി വിഭാഗത്തിൽ കോന്നി - 33, ആറന്മുള -32, പത്തനംതിട്ട - 29 എന്നിങ്ങനെയാണ് പോയിന്റ്. ഹൈസ്കൂൾ വിഭാഗത്തിൽ പന്തളം -92, കോന്നി-89, പത്തനംതിട്ട - 87. ഹയർ സെക്കൻഡറിയിൽ പത്തനംതിട്ട - 91, കോന്നി - 69, മല്ലപ്പള്ളി - 62 എന്നിങ്ങനെയും പോയിന്റുകൾ ലഭിച്ചു.
ഹൈസ്കൂളുകളിൽ വള്ളംകുളം നാഷണൽ യുപിഎസിന് 42 പോയിന്റും കിടങ്ങന്നൂർ എസ് വിജിവി എച്ച്എസ്എസ്, പന്തളം എൻഎസ്എസ് ജിഎച്ച്എസ് എന്നിവയ്ക്ക് 36 എന്നിങ്ങനെയും പോയിന്റ് ലഭിച്ചു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്എസ്എസിന് 39, കിടങ്ങന്നൂർ എസ് വിജിവിഎച്ച്എസ്, പത്തനംതിട്ട മാർത്തോമ്മ എച്ച്എസ്എസ്എസ് 36 വീതവും പോയിന്റുകൾ ലഭിച്ചു.